ചെന്നൈ ∙ ആർത്തവത്തിന്റെ പേരിൽ അധ്യാപിക കളിയാക്കിയതിനെ തുടർന്ന് ഏഴാം ക്ലാസുകാരി ജീവനൊടുക്കിയെന്നു പരാതി. തിരുനൽവേലി പാളയംകോട്ടാണു ഫസാന കരീം (13) എന്ന വിദ്യാർഥിനി വീടിനു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നിന്നു ചാടി മരിച്ചത്. ശനിയാഴ്ച ക്ലാസിലിരിക്കേ ആർത്തവമുണ്ടായതിനെ തുടർന്ന് അധ്യാപിക ആക്ഷേപിച്ചെന്നും പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ടുപോയി ശകാരിച്ചെന്നും സഹപാഠി അറിയിച്ചതായി ഫസാനയുടെ മാതാവ് രസവമ്മാൾ ബാനു പറയുന്നു.
രണ്ടുമാസം മുൻപ് ഋതുമതിയായപ്പോൾ ഒരാഴ്ച സ്കൂളിൽ പോയിരുന്നില്ല. ക്ലാസ് പരീക്ഷയെഴുതാനും സാധിച്ചില്ല. അന്നുമുതൽ വളരെ മോശമായാണ് അധ്യാപിക പെരുമാറിയിരുന്നതെന്നു കുട്ടി എഴുതിയ കുറിപ്പിൽ പറയുന്നു.അതേസമയം, ക്ലാസിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായില്ലെന്നാണു സ്കൂൾ അധികൃതരുടെ നിലപാട്. പൊലീസ് കേസെടുത്തു.