വരാപ്പുഴ പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രാജസ്ഥാന്കാരന് ഗൗതം അശോക് സിങ്വിക്ക് ഏഴ് വര്‍ഷം തടവ്. എറണാകുളം സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട രണ്ടാമത്തെ കേസിലെ പ്രതി മുഹമ്മദ് അഷ്റഫിന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിലെ ആറുപ്രതികളെ കോടതി വെറുതെവിട്ടു.
2013ലാണ് കേസിനാസ്ദമായ അറസ്റ്റുണ്ടായത്. നേരത്തെ ഇതേകേസില്‍ ശിക്ഷിക്കപ്പെട്ട ശോഭാജോണിന്റെ വരാപ്പുഴ ഒളനാട്ടെ വാടവീട്ടില്നിന്ന് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയടക്കം പൊലീസ് കസ്റ്റഡിയിലാവുകയായിരുന്നു. ആദ്യം വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ടകേസ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞതോടെ പീഡനക്കേസായി മാറി. വരാപ്പുഴക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി പുഷ്പാവതി , സഹോദരി ഭര്‍ത്താവ് വിനോദ് ജോഷി ജോസഫ് , ഇടനിലക്കാരായ മുഹമ്മദ് ബഷീര്‍ , താഹിറ, സക്കറിയ, സക്കറിയയുടെ ഭാര്യ ഷിജി സക്കറിയ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
പീഡനത്തിനിരയായ പതിനാറുകാരിയായ െപണ്‍കുട്ടിയെ പതിനയ്യായിരം രൂപയ്ക്ക് രാജസ്ഥാന്കാരന് ഗൗതം അശോക് സിങ്വിക്കും മഞ്ചേരിസ്വദേശി മുഹമ്മദ് ബഷീറിനും പ്രതികള്‍ വില്‍ക്കുകയായിരുന്നുവെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ആകെ 35 കേസുകളാണ് നിലവിലുള്ളത്. മറ്റൊരു പ്രതിയായ മുഹമ്മദ് ബഷീറിന്റെ ശിക്ഷ കോടതി നാളെ പ്രഖ്യാപിക്കും.