E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അത്യാധുനിക സുരക്ഷയുള്ള എടിഎം ഹാക്ക് ചെയ്യാന്‍ അഞ്ചു മിനിറ്റ്, മോഷണം വ്യാപകം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

atm-machine
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വളരെ എളുപ്പത്തില്‍ ഹാക്ക് ചെയ്യാവുന്നതാണ് നിലവിലെ എടിഎം സംവിധാനമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂരിഭാഗം എടിഎമ്മുകളില്‍ വിന്‍ഡോസ് എക്‌സ്പിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കംപ്യൂട്ടറും പണം വെക്കുന്ന സേഫും ചേര്‍ന്നതാണ്. എടിഎമ്മിന്റെ മുന്‍ഭാഗത്തായി ഒരു തുളയുണ്ടാക്കിയാല്‍ ആര്‍ക്കും യുഎസ്ബി കേബിള്‍ ഉപയോഗിച്ച് പണം പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് മുന്നറിയിപ്പ്. 

ഇതേ സംവിധാനം ഉപയോഗിച്ച് എടിഎമ്മിലെ കംപ്യൂട്ടറില്‍ നിന്നും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാകും. ഈ വിവരങ്ങളുപയോഗിച്ച് നിശ്ചിത എടിഎം ശൃംഘലയില്‍ നിന്നും നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനാകും. നിങ്ങള്‍പോലും അറിയാതെ.  

സൈബര്‍ സുരക്ഷാ വിദഗ്ധയായ ലേ ആനി ഗാലോവെ അഞ്ച് മിനിറ്റില്‍ എടിഎം ഹാക്ക് ചെയ്യുന്ന വാര്‍ത്ത ആഴ്ചകൾക്കു മുൻപ് ബിബിസിയാണ് റിപ്പോര്‍ട്ടു ചെയ്തത്. എടിഎമ്മുകളില്‍ ഭൂരിഭാഗവും നിര്‍മിച്ചിട്ടുള്ള ജോര്‍ജ്ജിയന്‍ ആസ്ഥാനമായുള്ള എന്‍സിആര്‍ എന്ന കമ്പനിയുടെ എടിഎമ്മാണ് ഇവര്‍ ഹാക്ക് ചെയ്ത് പണം പുറത്തെത്തിച്ചത്.  

എടിഎമ്മിന്റെ മുന്‍ഭാഗത്തെ കീ പാഡിനോട് ചേര്‍ന്ന് ഒരു തുളയുണ്ടാക്കുകയാണ് ആദ്യം ചെയ്യുക. ഇതിന് പിന്നിലുള്ള യുഎസ്ബി പോർട്ടാണ് ലക്ഷ്യം. യുഎസ്ബി കേബിള്‍ കണ്ടെത്തിയാല്‍ വെറും ഒരു മിനിറ്റുകൊണ്ട് പണം പിന്‍വലിക്കാനാകും. ഇതിന്റെ വിശദാംശങ്ങള്‍ സുരക്ഷയെ മുന്‍നിര്‍ത്തി ബിബിസി സംപ്രേക്ഷണം ചെയ്തിരുന്നില്ല.  

യുഎസ്ബി പോട്ട് വഴി പ്രത്യേക തരം മാല്‍വെയര്‍ കടത്തിവിട്ടാണ് പണം പിന്‍വലിക്കുന്നത്. പണം പിന്‍വലിക്കുന്നതിനൊപ്പം എടിഎമ്മില്‍ ഉപയോഗിച്ച കാര്‍ഡുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുമാകും. സുരക്ഷാ ക്യാമറകളുള്ള എടിഎമ്മുകളില്‍ നിന്നുമാത്രമേ പണം പിന്‍വലിക്കാവൂ എന്നതാണ് സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന പ്രധാന ഉപദേശം.  

ലോകത്താകെ എടിഎമ്മുകളില്‍ നിന്നുള്ള മോഷണം പെരുകിവരുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം യൂറോപ്പിലെ ഒരു ഡസനോളം രാജ്യങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് പണം മോഷ്ടിക്കപ്പെട്ടത്. എടിഎമ്മുകളില്‍ നിന്നും പണം പുറത്തേക്കെത്തിക്കുന്ന മാൽവെയറുകൾ ഉപയോഗിച്ചായിരുന്നു ഭൂരിഭാഗം മോഷണവും. ഈ സംഘം യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിച്ചതായും അഭ്യൂഹങ്ങളുണ്ട്.  

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 81 ദശലക്ഷം ഡോളറാണ് (ഏകദേശം 545 കോടിരൂപ) ഹാക്കര്‍മാര്‍ മോഷ്ടിച്ചത്. രാജ്യാന്തര തലത്തില്‍ നടന്ന ഏറ്റവും വലിയ സൈബര്‍ ബാങ്ക് കൊള്ളയായിരുന്നു ഇത്. 2016 ജൂലൈയില്‍ തായ്‌വാനിലെ ഫസ്റ്റ് ബാങ്കില്‍ നിന്നും 2.5 ദശലക്ഷം ഡോളറും തായ്‌ലാൻഡിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കില്‍ നിന്നും 3.5 ലക്ഷം ഡോളറും എടിഎം ഹാക്ക് ചെയ്ത് സൈബര്‍ കള്ളന്മാര്‍ മോഷ്ടിച്ചിരുന്നു. 

കൂടുതൽ വാർത്തകൾക്ക്