തൃശൂര്‍ പെരുമ്പിലാവില്‍ പാഴ്സല്‍ ലോറിയില്‍ നിന്ന് 46 എല്‍ഇഡി ടിവികള്‍ മോഷണം പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ടിവി കടത്തികൊണ്ടുപോയ ലോറി തിരിച്ചറിയാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ടിവി മോഷണം പോയെന്ന പരാതി വാസ്തവമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പെരുമ്പാവൂരില്‍നിന്ന് കോഴിക്കോട്ടേക്ക് കൊണ്ട്പോകുകയായിരുന്ന എല്‍സിഡി ടിവിയാണ് മോഷണം പോയത്.അര്‍ദ്ധരാത്രിയോടെ പെരുമ്പിലാവിലെത്തിയ ലോറി വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്നു.ഇതര സംസ്ഥാനക്കാരനായ ഡ്രൈവര്‍ മാത്രമായിരുന്നു ലേറിയില്‍. ഡ്രൈവറാകട്ടെ വണ്ടിയില്‍ തന്നെ ഉറങ്ങി.പുലര്‍ച്ചെ ശബ്ദം കേട്ടുണര്‍ന്നപ്പോള്‍ റോഡരികില്‍ ഒരു ലോറി നിര്‍ത്തിയിട്ടിരുന്നു.
ഈ ലോറിയിലേക്ക് ടിവികള്‍ മാറ്റിക്കയറ്റുന്നകത് കണ്ട ഡ്രൈവർ ബഹളം വച്ചു. പുലര്‍ച്ചെയായതിനാല്‍ വഴിയില്‍ ആളും കുറവായിരുന്നു.ടിവികയറ്റിയ ലോറി തിടുക്കത്തില്‍ ഓടിച്ചുപോയി.പിന്നാലെ ഏറെ ദൂരം പോയെങ്കിലും ലോറി കണ്ടെത്താനായില്ല. ലോറിയുടെ നമ്പര്‍ ഡ്രൈവര്‍ കുറിച്ചെടുത്തുമില്ല.അതേസമയം ടിവി മോഷണം പോയെന്ന പരാതി വാസ്തവമാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.