E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഗുർമീത് റാം റഹീം സിങ്: ‘സകലകലാവല്ലഭൻ’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gurmeet-ram-rahim-singh-4
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തന്റെ മഹത്വമോതുന്ന വിഡിയോകളിലൊന്നിൽ ഇളംചുവപ്പു കുപ്പായത്തിൽ അന്തരീക്ഷത്തിൽ ഒഴുകിനടക്കുന്ന ഗുർമീത് റാം റഹീം സിങ്ങിനെ കാണാം. യഥാർഥ ജീവിതത്തിൽ പുതുതലമുറ ബൈക്കോട്ടക്കാരനാണു ലക്ഷക്കണക്കിന് അനുയായികളുള്ള അൻപതുകാരൻ ആത്മീയ ഗുരു.

ഗുർമീത് തലവനായ ആത്മീയ സാമൂഹിക സംഘടനയായ ദേരാ സച്ചാ സൗദ, പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഷാ മസ്താന 1948ൽ സ്ഥാപിച്ചതാണ്. ഷാ മസ്താനയ്ക്കുശേഷം ഷാ സത്‌നം 1960 മുതൽ തലവനായി. സത്‌നത്തിന്റെ ഭക്തനായിരുന്നു ഗുർമീതിന്റെ പിതാവ്. 1990 സെപ്റ്റംബർ 23നാണു ഷാ സത്‌നം തന്റെ പിൻഗാമിയായി ഗുർമീത് റാം റഹീമിനെ പ്രഖ്യാപിച്ചത്. അന്നു ഗുർമീതിന് 23 വയസ്സു മാത്രം.

അഞ്ചു കോടി അനുയായികളുള്ള ഗുർമീതിനെ ട്വിറ്ററിൽ 37 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്നു. ആത്മീയഗുരു മാത്രമല്ല ഗായകനും അഭിനേതാവും വ്യവസായിയുമാണ് ഇദ്ദേഹം. മെസഞ്ചർ ഓഫ് ഗോഡ്, എംഎസ്‌ജി 2 എന്നീ സിനിമകളും അദ്ദേഹം നിർമിച്ചു. ഈ സിനിമകളിൽ വെട്ടിത്തിളങ്ങുന്ന ഉടയാടകളണിഞ്ഞു ബൈക്കിൽ പറന്നെത്തുന്ന, മാനവരാശിയുടെ രക്ഷകൻ ഗുർമീത് തന്നെ. മെസഞ്ചർ ഓഫ് ഗോഡിന്റെ രണ്ടാം ഭാഗമായ എംഎസ്‌ജി 2 വിൽ ആറു പാട്ടുകളുണ്ട്. ആറും പാടിയത് ഗുർമീത് തന്നെ. അതും വ്യത്യസ്ത സ്വരങ്ങളിൽ. തീർന്നില്ല. അനുയായികൾക്കിടയിൽ ഹരമായ ഒട്ടേറെ സംഗീത ആൽബങ്ങൾ വേറെയും.

രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ കർഷക ദമ്പതികളുടെ ഏക മകനായാണു ജനിച്ചത്. ചെറുപ്പത്തിൽ അച്ഛനെ സഹായിക്കാനായി കൃഷിയിടത്തിൽ ട്രാക്ടർ ഓടിക്കാൻ പോയിട്ടുണ്ട്. ആത്മീയഗുരുവായതോടെ ആഡംബരവാഹനമായ റെയ്​ഞ്ച് റോവറാണു പ്രിയം. പുറമേ 100 പുതുതലമുറ വാഹനങ്ങൾ വേറെയും. ഫെയ്‌സ്ബുക് പേജിൽ സ്വയം വിശേഷിപ്പിക്കുന്നത് ആത്മീയ വിശുദ്ധൻ, മനുഷ്യസ്നേഹി, ഗായകൻ, സിനിമാസംവിധായകൻ, നടൻ, ആർട് ഡയറക്ടർ, സംഗീത സംവിധായകൻ, പാട്ടെഴുത്തുകാരൻ എന്നെല്ലാമാണ്. രണ്ടു കൊല്ലം മുൻപാണു സ്വദേശി–ജൈവ ഉൽപന്നങ്ങളുമായി രംഗത്തെത്തിയത്. മക്കളാണു ബിസിനസ് നടത്തുന്നത്.

ഹരിയാനയിലെ സിർസയിലെ ദേര ആശ്രമം ആയിരം ഏക്കറിൽ പരന്നുകിടക്കുന്നു. സ്കൂളുകളും ആശുപത്രികളും സിനിമാശാലകളുമായി എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്. ഇതാണു ദേരാ സച്ചാ സൗദയുടെ ആസ്ഥാനം. ഒട്ടേറെ കുറ്റകൃത്യങ്ങളിൽ ആരോപിതനായെങ്കിലും 2002ൽ തന്നെയും മറ്റു രണ്ടുപേരെയും മാനഭംഗപ്പെടുത്തിയെന്ന് ആശ്രമത്തിലെ അന്തേവാസിയായ പെൺ‌കുട്ടി കേസ് കൊടുത്തതോടെ നിയമക്കുരുക്കു മുറുകാൻ തുടങ്ങി. 2007ൽ സിബിഐ കേസെടുത്തു.

രാജ്യത്ത് വിവിഐപി പദവിയും സെഡ് കാറ്റഗറി സുരക്ഷയുമുള്ള 36 പേരിൽ ഒരാളായ ഗുർമീതിന്റെ പോക്കറ്റിലാണു ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതാക്കളിലേറെയും. 2014ൽ ഹരിയാന തിരഞ്ഞെടുപ്പിൽ ഗുർമീത് ബിജെപിയെയാണു പിന്തുണച്ചത്. 2015ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു പിന്തുണ. അനുയായികൾക്കു ഗുർമീത് ജീവനാണ്. ആരാധകരായ 125 പേർ ചേർന്ന് ഒരേസമയം ഒന്നര ലക്ഷം മെഴുകുതിരികൾ കത്തിച്ചാണ് ഈ വർഷം പിറന്നാൾ ആഘോഷിച്ചത്.