പഴനിയില്‍ നിന്ന് കഞ്ചാവു വാങ്ങി ബൈക്കില്‍ തൃശൂരിലേക്കു വരുന്നതിനിടെ യുവാവ് കുടുങ്ങി. ഒരു കിലോ കഞ്ചാവ് ബൈക്കിന്റെ ബാഗില്‍ നിന്ന് കണ്ടെടുത്തു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവെത്തിക്കുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
പഴനി വേടസിന്ദൂരത്തു നിന്നാണ് കഞ്ചാവ് വാങ്ങിയത്. ഒരു കിലോയ്ക്ക് പതിനായിരം രൂപ. തൃശൂരില്‍ എത്തിച്ചു പൊതികളിലായി വിറ്റാല്‍ ലാഭം നാല്പതിനായിരം രൂപ. ഓരോ ആഴ്ചയും ഓരോ കിലോ കഞ്ചാവ് വില്‍ക്കും. ഇങ്ങനെ, കഞ്ചാവുമായി വരുന്നതിനിടെയാണ് തൃശൂര്‍ ചേരുംകുഴി സ്വദേശി ഷിജോ പിടിയിലായത്. ചിയ്യാരത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് പൊലീസിന്റെ മുന്നില്‍ കഞ്ചാവുമായി കുടുങ്ങിയത്. ബൈക്ക് കസ്റ്റഡിയിലെടുത്തു. നേരത്തെ, കഞ്ചാവു കേസില്‍ പിടിക്കപ്പെട്ടയാളാണ്. റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു. റബര്‍ കൃഷി മോശമായതോടെ കഞ്ചാവു വില്ക്കാന് ഇറങ്ങിയതാണ്.