ബെംഗളൂരുവില്‍ അമ്മ അയല്‍വാസിയെ ഏല്‍പ്പിച്ചു പോയ നാലുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. അമ്മയുടെ സുഹൃത്തിനെയും വീട്ടുടമയെയും പൊലീസ് അറസ്റ്റുചെയ്തു. കുട്ടിക്ക് ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചുവെന്നും ആരോപണമുണ്ട്.
ബെംഗളൂരു തളഘട്ടപുരയില് ബുധനാഴ്ചയാണ് നാലുവയസുകാരി പീഡനത്തിന് ഇരയായത്. കുട്ടിയെ സുഹൃത്തായ ചന്ദനയെ ഏല്‍പ്പിച്ചാണ് അമ്മ വീട്ടുജോലിക്ക് പോകാറുള്ളത്. ബുധനാഴ്ച ചന്ദനയുടെ സാന്നിധ്യത്തിലാണ് വാടകവീടിന്റെ ഉടമയായ മല്ലികാര്‍ജുന കുട്ടിയെ പീഡിപ്പിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
അമിത രക്തസ്രാവത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പുലര്‍ച്ചെ മരിച്ചു.ആദ്യം പ്രവേശിപ്പിച്ച കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായും ആരോപണമുണ്ട്. ഒരാഴ്ച്ചക്കിടെ കര്‍ണാടകയില്‍ നടക്കുന്ന സമാനമായ രണ്ടാമത്തെ പീഡനമാണിത്. ചിക്കബെല്ലാപുരയില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു.