E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഇതര സംസ്ഥാന തൊഴികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് പരിശോധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എറണാകുളം പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രം പൊലീസ് കണ്ടെത്തി. ഇതര സംസ്ഥാനക്കാരായ സ്ത്രീകളടക്കം എട്ടു പേരെ അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. 

പെരുമ്പാവൂര്‍ നഗരഹൃദയത്തിലുളള കെട്ടിടം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസെത്തുമ്പോള്‍ ഇതായിരുന്നു പ്രതികരണം. കെട്ടിടത്തിന്‍റെ കവാടത്തിനു മുന്നില്‍ ഇരുന്ന കെട്ടിട ഉടമ തോമസ് പൊലീസിനെ തടഞ്ഞു. ഉടമയുടെ എതിര്‍പ്പ് വകവയ്ക്കാതെ അകത്തു കയറിയ പൊലീസ് സംഘം കെട്ടിടത്തിലെ മുറികളലത്രയും ഇതര സംസ്ഥാനക്കാരായ സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടു. ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്നായിരുന്നു ഇവരുടെ മൊഴി. 

എന്നാല്‍ ഭാര്യയോട് ഭര്‍ത്താവിന്‍റെയും ,ഭര്‍ത്താവിനോട് ഭാര്യയുടെയും പേര് പറയാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ കളളി പൊളിഞ്ഞു. എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത െപണ്‍കുട്ടികളെയടക്കം പെരുമ്പാവൂരിലെത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആലുവ റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.