പാലക്കാട് ചെർപ്പുളശ്ശേരിയിൽ വച്ച് പെരിന്തൽമണ്ണ സ്വദേശിയെ കൊള്ളയടിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു. വാഹനത്തിലെത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. രണ്ടു പേരെ പോലീസും നാട്ടുക്കാരും ചേർന്ന് പിടികൂടി. മാർബിൾ മേടിക്കാൻ കയ്യിൽ കരുതിയിരുന്ന തുകയാണ് നാലംഗ സംഘം തട്ടിയെടുത്തത്.
ചെർപ്പുളശ്ശേരിയിൽ കഴിഞ്ഞ 25 ന് പുലർച്ചെയണ് പെരിന്തൽമണ്ണ ഒടുവിൽ വീട്ടിൽ മുജീബ് റഹ്മാന്റെ കൈവശമുള്ള ബാഗിൽ ഉണ്ടായിരുന്ന 5 ലക്ഷം രൂപ കാറിൽ എത്തിയ സംഘം കവർന്നത്. നാട്ടുകാരും പോലീസും പിൻതുടർന്ന് 2 പേരെ പിടികൂടി. ബെംഗളൂരു നിന്ന് മാർബിൾ വാങ്ങാൻ കഴിയാതെ തിരികെ കച്ചേരിക്കുന്നിൽ വന്നപ്പോഴായിരുന്നു സംഭവം
എറണാകുളം സ്വദേശികളായ നോബിൾ, ജോമോൻ എന്നിവർ ഓടി രക്ഷപ്പെടുകയും ചെയ്തു. പൈസ കണ്ടെത്തിയിട്ടില്ല. പിടിയിലായ കൊല്ലം സ്വദേശി കാരമൂട്ടിൽ ലാലു ലോറൻസ് മലപ്പുറം ചുനങ്ങാട് പാറക്കൽ വീട്ടിൽ അർഷാദ് എന്നിവരെ ഒറ്റപ്പാലം മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.