കൊച്ചി ചിറ്റൂരില്‍ ഭൂമാഫിയ ദലിത് വൃദ്ധയുടെ കൈ തല്ലിയൊടിച്ചതായി പരാതി. നിലംനികത്തല്‍ ചോദ്യം ചെയ്ത യുവാവിനെ ഗുണ്ടകള്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നത് ചോദ്യംചെയ്തപ്പോഴായിരുന്നു മര്‍ദനം. പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
ചിറ്റൂര്‍ ഷാപ്പുംപടിയില്‍ ചായക്കട നടത്തുന്ന ദലിത് വിഭാഗക്കാരിയായ കാര്ത്ത്യായനിക്കാണ് വ്യാഴാഴ്ച വൈകിട്ട് ഭൂമാഫിയയുടെ മര്‍ദനമേറ്റത്. നിലംനികത്തല്‍ ചോദ്യം ചെയ്ത അയല്‍വാസിയായ യുവാവിനെ ഗുണ്ടകള്‍ മര്‍ദിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് എഴുപത്തിമൂന്നുകാരിയായ കാര്‍ത്ത്യായനിയേയും ഗുണ്ടാസംഘം മര്‍ദിച്ചത്. ഇടതുകൈയ്ക്കു പരുക്കേറ്റ കാര്‍ത്ത്യായനിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളെ പിടികൂടുന്നതിനുപകരം, നിലംനികത്തല്‍ ചോദ്യം ചെയ്ത യുവാക്കളെ ഉപദ്രവിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.