തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന് ജീവനൊടുക്കിയ കേസില്‍ പ്രതികളായ രണ്ടു പൊലീസുകാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാേപക്ഷ പരിഗണിച്ച ശേഷമെ പൊലീസുകാര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കൂ.
തൃശൂര്‍ പാവറട്ടി സ്റ്റേഷനിലെ പൊലീസുകാരായ സാജനും ശ്രീജിത്തുമാണ് വിനായകന്റെ ആത്മഹത്യാക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. പൊലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് വിനായകന് ജീവനൊടുക്കിയെന്നാണ് കേസ്. ജില്ലാ സെഷന്‍സ് കോടതി പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യം തളളിയതോടെ അറസ്റ്റ് ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നു. എന്നാല്‍ , ഹൈക്കോടതിയുടെ കൂടെ അഭിപ്രായം ആരാഞ്ഞ ശേഷമെ അറസ്റ്റ് നടക്കൂ.
പട്ടികജാതി പീഡന നിയമപ്രകാരം ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യാേപക്ഷ പരിഗണിക്കേണ്ടത്. അതേസമയം, ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായി. വിനായകന്റെ ഒപ്പം കസ്റ്റഡിയിലായ ശരതിന്റെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ആദ്യം അതൃപ്തി രേഖപ്പെടുത്തിയ വിനായകന്റെ കുടുംബം പിന്നീട് തൃപ്തി രേഖപ്പെടുത്തിയിരുന്നു.