E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:00 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തൃശൂര്‍ , എറണാകുളം ജില്ലകളിലെ നിക്ഷേപകരെ കബളിപ്പിച്ച് ചിട്ടിക്കമ്പനി ഉടമ മുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ , എറണാകുളം ജില്ലകളിലെ നിരവധി നിക്ഷേപകരെ കബളിപ്പിച്ച് തത്വമസി ചിട്ടിക്കമ്പനി ഉടമ മുങ്ങി. ചിട്ടിയുടെ കാലാവധി പൂര്‍ത്തിയായിട്ടും പണം ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ ബഹളംവച്ചു. തൃശൂര്‍ , എറണാകുളം ഉള്‍പ്പെടെ തത്വമസി ചിട്ടികമ്പനിക്ക് ഇരുപത്തിയൊന്നു ശാഖകളുണ്ട്. അഞ്ഞൂറോളം ജീവനക്കാരും. കൊടുങ്ങല്ലൂര്‍ , നാട്ടിക, എടതിരിഞ്ഞി ശാഖകളിലെ ഇടപാടുകാര്‍ മതിലകം, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ പരാതി നല്‍കി. സ്ത്രീകളായിരുന്നു ചിട്ടിപ്പണം പരിച്ചിരുന്നത്. സാധാരണക്കാരായ നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്. 

ചെറായി പള്ളിപ്പുറം സ്വദേശി തൈക്കൂട്ടത്തില്‍ കിഷോര്‍കുമാര്‍ ആണ് സ്ഥാപനത്തിന്‍റെ എം.ഡി. ഇടപാടുകാര്‍ക്കുള്ള പണവുമായി തിങ്കളാഴ്ച്ച ഉച്ചയോടെ എത്തുമെന്നറിയിച്ചിരുന്ന ഇയാള്‍ ഉച്ചയോടെ മൊബൈല്‍ ഓഫ് ചെയ്യുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഇതിനു ശേഷം ഇയാള്‍  മുങ്ങുകയായിരുന്നുവെന്നാണ് വിവരം. പണം ലഭിക്കാതായതോടെ ഇടപാടുകാര്‍ ചെറായിയിലെ വീട്ടില്‍ ഇയാളെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. ഡെപ്പോസിറ്റും കുറിയിലുമായി നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചന. പരാതികള്‍ പരിശോധിച്ച്  വരികയാണെന്നും ഈര്‍ജ്ജിതമായി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.