മന്ത്രവാദ ചികിത്സയുടെ പേരിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച ആൾ മലപ്പുറം എടപ്പാളിൽ അറസ്റ്റിൽ. തൃശൂർ വടക്കേക്കാട് സ്വദേശി ദിനേശ് കുമാറിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. യുവതിക്ക് പ്രേതബാധയുണ്ടെന്നും ഇത് മാറ്റിത്തരാമെന്നും വിശ്വസിപ്പിച്ച് വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞാൽ ചികിൽസയുടെ ഫലം ലഭിക്കില്ലെന്ന് പ്രതി പെൺകുട്ടിയോട് പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച പെൺകുട്ടി ഒരു വർഷത്തിന് ശേഷമാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Advertisement