മലപ്പുറം കരുവാരക്കുണ്ടിൽ ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സലീത്ത്, മുഹമ്മദ് മൻസൂർ എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തുവ്വൂർ റയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പ്രതികൾ പിടിയിലായത്. 2000 രൂപയുടെ നോട്ടുകൾ 50 കെട്ടായി പ്രത്യേകം തയാറാക്കിയ തുണിയിൽ ശരീരത്തിൽ കെട്ടിവച്ച നിലയിലായിരുന്നു.കോഴിക്കോട് മലപ്പുറം ജില്ലകളിൽ വിതരണം ചെയ്ാൻ എത്തിച്ചതാണ് പണം. പിടിയിലായവർ സംഘത്തിലെ പ്രധാന കണ്ണികളാണെന്നും കുഴൽപണം എത്തിക്കുന്ന കൂടുതൽ പേരെകുറിച്ച് വിവരം ലഭിച്ചതായും പൊലിസ് അറിയിച്ചു
മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു