E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഫെയ്സ്ബുക്ക് പ്രണയം കുരുക്കാകുന്നു ; വ്യാജപ്രൊഫൈലുകളുടെ സഹായത്തോടെയും ചൂഷണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

first-love
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫെയ്സ്ബുക്ക് പ്രണയത്തിൽപ്പെട്ടു കൗമാരക്കാർ വീടുവിട്ടിറങ്ങുന്ന സംഭവങ്ങൾക്ക് അറുതിയില്ല. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി, ഫെയ്സ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളെയും വീട്ടമ്മമാരെയും പ്രണയത്തിൽ വീഴ്ത്തി, വിവിധതരം ചൂഷണത്തിനിരയാക്കുന്ന സംഘങ്ങളുടെ പ്രവർത്തനം സജീവമാണെന്നു പൊലീസ് പറയുന്നു. ഫെയ്സ് ബുക്ക് കെണിയിൽപ്പെട്ടു പണം നഷ്ടമായവരും അനവധിയാണ്. 

ഇവരിൽ പലരും മാനക്കേട് ഭയന്നു പരാതി നൽകാത്തതിനാൽ പല സംഭവങ്ങളും പുറംലോകമറിയുന്നില്ലെന്നു മാത്രം. അടുത്തകാലത്തായി, ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി പൊലീസ് പറയുന്നു. ഫെയ്സ് ബുക്ക് പ്രണയക്കുരുക്കിൽ അകപ്പെട്ട പതിനഞ്ചുകാരി പതിനേഴുകാരനൊപ്പം ഒളിച്ചോടിയ സംഭവം നടന്നതു കഴിഞ്ഞ ദിവസമാണ്. അടിമാലിക്കു സമീപം പത്താംമൈൽ സ്വദേശിനിയായ പെൺകുട്ടിയെ കാൺമാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നു ഫെയ്സ്ബുക്ക് പ്രണയത്തിൽ പെൺകുട്ടി കുരുങ്ങിയതായി വിവരം ലഭിച്ചു. 

കൊല്ലം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടിയുടെ ആവശ്യപ്രകാരം നേരിൽ കാണുന്നതിന് അടിമാലിയിൽ എത്തിയ ആൺകുട്ടിയോടൊപ്പം പെൺകുട്ടി പോകുകയായിരുന്നു. കാമുകനായ വിദ്യാർഥിയെ വിളിച്ചുവരുത്തി ഒളിച്ചോടിയ പെൺകുട്ടിയുടെ ഫെയ്സ്ബുക്ക് പ്രണയം മനസ്സിലാക്കിയ മാതാപിതാക്കൾ ഇതിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഒളിച്ചോടൽ നാടകത്തിന് തുടക്കമായത്. 

തുടർന്ന് ബുധനാഴ്ച രാവിലെ പെൺകുട്ടി സ്കൂളിലേക്ക് പോയെങ്കിലും ക്ലാസിലെത്തിയില്ലെന്ന് ബോധ്യമായതോടെ മാതാപിതാക്കൾ സ്റ്റേഷനിൽ പരാതിയുമായെത്തി പെൺകുട്ടിയുടെ ഫെയ്സ് ബുക്ക് പരിചയം സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറുകയായിരുന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇരുവരെയും കുരുക്കിയത്. അന്വേഷണത്തിൽ കൊല്ലത്തുള്ള ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാർഥിയുണ്ടെന്ന് ബോധ്യമായി. 

ഇതോടെ ഹൈറേഞ്ചിൽ‌നിന്നു കൊല്ലത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. അവിടത്തെ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്താനായി. തുടർന്ന് ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹൈറേഞ്ചിൽനിന്നു പൊലീസ് സംഘം എത്തിയതോടെ ഇരുവരെയും ഇവർക്ക് കൈമാറി. തുടർന്ന് ഹൈറേഞ്ചിലെത്തിച്ച പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ആൺകുട്ടിയെ തൊടുപുഴ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയയ്ക്കുകയുമാ യിരുന്നു. 

അടിമാലി സ്റ്റേഷൻ പരിധിയിൽ ഒരുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട മൂന്നാറിലുള്ള കാമുകനെത്തേടിയെത്തിയതു കഴിഞ്ഞ മാസമായിരുന്നു. രാത്രി ഒൻപതു മണിയോടെ അടിമാലി ടൗണിൽ ബസിറങ്ങിയ പെൺകുട്ടിയുടെ വിവരം സ്വകാര്യ ബസ് ജീവനക്കാരാണു പൊലീസിൽ അറിയിച്ചത്. തുടർന്ന് ആൺകുട്ടിയെ വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. 

ഇത്തരം സംഭവങ്ങൾ മുൻപും ജില്ലയിലുണ്ടായിട്ടുണ്ടെന്നു പൊലീസ് പറയുന്നു. യുവ ഐപിഎസ് ഓഫിസറുടെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ ഒരുമാസം മുൻപു ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ചാറ്റിങ്ങിലൂടെ യുവതികളിൽനിന്നു മൂന്നു മാസത്തിനിടെ രണ്ടു ലക്ഷത്തോളം രൂപയാണു പ്രതികൾ തട്ടിയെടുത്തത്. 

ഇരകളായ സ്ത്രീകളിൽ ഡോക്ടർമാരും ഉദ്യോഗസ്ഥകളും ഉൾപ്പെടുന്നു. കെണിയൊരുക്കുന്നതു വ്യാജപ്രൊഫൈലിലൂടെ പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിർമിക്കുന്ന ഫെയ്സ് ബുക്ക് വഴി സന്ദേശങ്ങളും മറ്റും അയയ്ക്കുന്ന അനവധി സംഭവങ്ങളുമുണ്ട്. 

അത്തരത്തിൽ കെണിയിലാവുന്ന അനവധി പേരാണുള്ളത്. ഇതു ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നു. ഏഴാം ക്ലാസ് മുതലുള്ള കുട്ടികൾ ഇപ്പോൾ ഫെയ്സ് ബുക്ക് അടക്കം സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നതായി പൊലീസ് പറയുന്നു. സ്കൂൾ കുട്ടികൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതു പലതും അവസാനം വൻ അപകടത്തിലാണ് എത്തുന്നത്. പ്രണയംനടിച്ചു ചതിക്കുഴികളിൽ വീഴ്ത്താൻ ഒട്ടേറെപ്പേരാണു ഫെയ്സ്ബുക്കിൽ വലവിരിച്ചു കാത്തിരിക്കുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ സൈബർ തട്ടിപ്പുകളെ സംബന്ധിച്ചു ബോധവൽക്കരണം ശക്തമാക്കിയാൽ കുട്ടികളെ ഇത്തരം ചതിക്കുഴികളിൽപ്പെടാതെ നേർവഴി നടത്താനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വിവാഹത്തട്ടിപ്പുകളും പണാപഹരണങ്ങളുമൊക്കെ അരങ്ങേറുന്നുണ്ട്. ഫെയ്സ്ബുക്കിലൂടെ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ സംഭവങ്ങളുമുണ്ട്. 

മറ്റുള്ളവരോടു വൈരാഗ്യം തീർക്കാനും അവരെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ പലരും ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതായി പൊലീസ് പറയുന്നു. മറ്റ് ഓൺ ലൈൻ തട്ടിപ്പുകൾക്കു ഇരകളാകുന്നവരുടെ എണ്ണവും കുറവല്ല. സമൂഹത്തിൽ ഒരു പ്രതികരണ വേദിയായി സമൂഹ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. 

കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും പല സംഭവങ്ങളിലും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനും ഫെയ്സ് ബുക്കിലൂടെയുള്ള നിരന്തര ഇടപെടലുകൾ വഴിതെളിച്ചിട്ടുണ്ട്. ഒട്ടേറെ നന്മപ്രവർത്തനങ്ങളും ഫെയ്സ്ബുക്ക് കൂട്ടായ്മകളിലൂടെ നടക്കുന്നുണ്ട്. അതിനിടെയാണ് ഇത്തരം ചില ചതിക്കുഴികളും സമൂഹമാധ്യമങ്ങളുടെ മറവിൽ ഒളിഞ്ഞിരിക്കുന്നത്. 

കുറ്റവാളികൾ കുടുങ്ങും 

വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചോ അതിന്റെ സഹായത്തോടെയോ നടക്കുന്ന എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളും സൈബർ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽപ്പെടും. ഇന്റർനെറ്റിന്റെ സഹായത്തോടെ ആരെയെങ്കിലും സ്ഥിരമായി ശല്യം ചെയ്യുക, അധിക്ഷേപിക്കുക, മോർഫ് ചെയ്യുക, അശ്ലീല സന്ദേശങ്ങളോ ഫോട്ടോകളോ വിഡിയോയോ അയയ്ക്കുകയോ കാണിക്കുകയോ ഫോണിൽ സൂക്ഷിക്കുകയോ ചെയ്യുക, അപവാദ പ്രചാരണം നടത്തുക, 

മറ്റൊരാളുടെ ഇന്റർനെറ്റ് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയോ കടന്നുകയറുകയോ ചെയ്യുക, മറ്റുള്ളവരുടെ വിവരങ്ങൾ നശിപ്പിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുക, ഇമെയിൽ, എസ്എംഎസ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ തുടങ്ങിയവയെല്ലാം സൈബർ കുറ്റത്തിന്റെ പരിധിയിൽ വരുമെന്നു പൊലീസ് പറയുന്നു. 

സൂക്ഷിച്ചാൽ, ദുഃഖിക്കേണ്ട 

ഫെയ്സ്ബുക്കിലും മറ്റും അപരിചിതരുമായി ഇടപെടുമ്പോൾ ഏറെ ജാഗ്രത പുലർത്തണമെന്നു സൈബർ വിഭാഗം മുന്നറിയിപ്പു നൽകുന്നു. അപരിചിതർ നൽകുന്ന വിവരങ്ങൾ, ഫോട്ടോകൾ എന്നിവ കണ്ണടച്ചു വിശ്വസിക്കരുത്. ∙ നേരിട്ടോ സുഹൃത്തുകൾ വഴിയോ ചുറ്റുപാടുകൾ മനസ്സിലാക്കാൻ സാഹചര്യമില്ലാത്തവർക്കു വ്യക്തിപരമായ വിവരങ്ങൾ നൽകരുത്. 

∙ അടുത്തറിയാത്തവരുമായി സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുത്. അതിരുവിട്ടുള്ള സംഭാഷണങ്ങൾ, അശ്ലീലഫോട്ടോകൾ എന്നിവ ഒഴിവാക്കണം. ∙ കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തെപ്പറ്റി മാതാപിതാക്കൾക്കു ബോധ്യം വേണം. രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ അധ്യാപകർ മുൻകൈയെടുക്കണം. ∙ ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള ബന്ധം നിലനിർത്തുക. ∙ ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക.

∙ അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. ∙ അപരിചിതർ കാണരുതെന്നു നിർബന്ധമുള്ള ചിത്രങ്ങളും വിഡിയോയും അടുപ്പക്കാർക്കു പോലും ഓൺലൈനിൽ ഷെയർ ചെയ്യരുത്. ഇന്റർനെറ്റിൽ സ്വകാര്യത എന്ന ഒന്നില്ല. ∙ അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങൾ എടുക്കുകയോ ഷെയർ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാൻ മറ്റുള്ളവരെയും അനുവദിക്കരുത്.