E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സ്വത്ത് വീതം വെക്കുന്നതിൽ തർക്കം; ബന്ധുവിനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബന്ധുവിനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി ആസിഫാണ് അറസ്റ്റിലായത്. ജോലിക്കായി ദമാമിലേക്ക് പോകുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പ്രതി പിടിയിലായത്. 

സ്വത്ത് വീതം വക്കുന്നതുമായി ബന്ധപ്പട്ട് പ്രതി ആസിഫ് ദമാമിൽ വച്ച് ചെറിയച്ചനായ ഷൗക്കത്തിനെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കല്യാണത്തിനായി നാട്ട്ിലെത്തിയ ആസിഫ് പിതാവിനൊപ്പം ചേർന്ന് ഷൗക്കത്തിനെ ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.ഷൗക്കത്തിന്റെ പരാതിയിലാണ് ദമാമിലേക്ക് പോകുകയായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തത് 

ഷൗക്കത്തിനെ പ്രതി വാഹനം ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്.വധശ്രമം, വാഹനം ഉപയോഗിച്ച് അപായപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.ആസിഫിന്റെ പിതാവ് അബ്ദു ഒളിവിലാണ്.