E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അജ്ഞാതം , നിഗൂഡം : ഗുണ്ടാവഴികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandrum-murder
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തായിക്കാട്ടുകര പെട്രോൾ പമ്പ് കവർച്ച കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ അകത്താക്കിയ ആലുവ പൊലീസിന് എസ്എൻ പുരത്തെ വിറപ്പിച്ച ഗുണ്ടാ ആക്രമണത്തിലെ  പ്രതികളുടെ വഴികൾ ഇനിയും അജ്ഞാതം. നാട്ടുകാർക്കു മുഴുവൻ അറിയാവുന്ന ആറു പ്രതികളെ കണ്ടെത്താനുള്ള നീക്കം അവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ അടഞ്ഞ മട്ടാണ്.

തായിക്കാട്ടുകരയുടെ ഭാഗമാണ് എസ്എൻ പുരവും. പെട്രോൾ പമ്പ് കവർച്ചയിൽ പ്രതികളെ വേഗം തിരിച്ചറിയാൻ പൊലീസിനു തുണയായതു സിസിടിവി ദൃശ്യങ്ങളാണ്. അതു പരിസരവാസികളെ കാണിച്ചതോടെ വീട്ടിലും പുറത്തും സ്ഥിരമായി ഒരേ വേഷം ധരിച്ച് ആഡംബര ബൈക്കിൽ ചുറ്റിയടിക്കുന്ന യുവാവിനെ പെട്ടെന്നു പിടികിട്ടി.

ഇയാളുടെ നാലു കൂട്ടുകാരും വലയിലായി. എസ്എൻ പുരം വള്ളൂരകത്തൂട്ട് ഷൈജുവിനെ വ്യാഴാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികൾ ഹണി വധക്കേസിൽ ജാമ്യത്തിൽ കഴിയുന്നവരാണ്. ഷൈജുവിന്റെ പിതൃസഹോദര പുത്രനാണ് കൊല്ലപ്പെട്ട ഹണി. 

പൊലീസ് മുറ്റത്തെ കൊലവിളി

ആലുവ വെറും ആലുവയല്ല. റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമാണ്. 24 മണിക്കൂറും പൊലീസ് പാറാവും കരുത്തുറ്റ സംവിധാനങ്ങളുമുള്ള എസ്പി ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ ഗുണ്ടകൾ അഴിഞ്ഞാടിയ ശ്രീനാരായണപുരം ഗ്രാമത്തിലേക്ക്.

അസീസിപ്പടി മുതൽ എസ്പി ഓഫിസ് വരെ നടുറോഡിൽ ഈയിടെ ഗുണ്ടകൾ ആയുധങ്ങളുമായി പോർവിളി നടത്തിയിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. മറ്റുള്ളവർ ഇപ്പോഴും ഇരുട്ടിൽ.

സിറ്റി ബോയ്സ് എന്ന പേരിൽ വിസിറ്റിങ് കാർഡ് അടിച്ചു ഗുണ്ടാപ്പണി നടത്തിയിരുന്നവരുടെ നാടാണ് ആലുവ. വടിവാളായിരുന്നു കാർഡിലെ ലോഗോ. പേടിപ്പെടുത്തുന്ന ആ കാലത്തിലേക്കു മടങ്ങുകയാണോ നാട് എന്ന ആശങ്കയിലാണു സാധാരണക്കാർ.

ബിപി കുറഞ്ഞ എഎസ്ഐ

എസ്എൻ പുരം ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ള യുവാവിനെ കുറച്ചുനാൾ മുൻപു പമ്പ് കവലയിൽ ഒരു എഎസ്ഐ പിടികൂടി. ബൈക്കിലായിരുന്നു യുവാവ്. എഎസ്ഐ പിന്നിൽ കയറി വണ്ടി സ്റ്റേഷനിലേക്കു വിടാൻ പറഞ്ഞു. യുവാവ് വണ്ടി ചുമ്മാ വിടുകയല്ല, മരണവേഗത്തിൽ പറപ്പിക്കുകയാണ് ചെയ്തത്.  

സ്റ്റേഷൻ കവാടത്തിൽ എത്തിയപ്പോഴേക്കും എഎസ്ഐ ബിപി കുറഞ്ഞു താഴെ വീണു. യുവാവ് ബൈക്കുമായി കടന്നു. പിന്നെ കണ്ടതു നേതാക്കളുടെ രംഗപ്രവേശമാണ്. യുവാവിനെ ദേഹപരിശോധന കൂടാതെ കസ്റ്റഡിയിൽ എടുക്കുകയും ബൈക്ക് അയാളെക്കൊണ്ട് ഓടിപ്പിക്കുകയും ചെയ്തതിന് എഎസ്ഐക്ക് എതിരെ വകുപ്പുതല നടപടി വരുമെന്നായി. 

പൊലീസുകാരൻ സർവീസ് പിസ്റ്റൽ തുടയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടിയ ശബ്ദം കേട്ടു സ്റ്റേഷൻ വിട്ടോടിയ ഒരുദ്യോഗസ്ഥനെ ആലുവയിലെ പൊലീസുകാർക്ക് അറിയാം.

പാറാവു നിന്ന വനിതാ പൊലീസിനെക്കൊണ്ടു താൻ സ്ഥലത്തില്ലെന്നു ജിഡിയിൽ (ജനറൽ ഡയറി) എഴുതിച്ച ശേഷമാണ് കക്ഷി ‘ധീരത’യോടെ മുങ്ങിയത്. ഈ ധൈര്യവുമായി എങ്ങനെ ഗുണ്ടകളെ നേരിടും? അതിനാൽ അവരുമായി ‘ധാരണ’യിലെത്തി കുഴപ്പമുണ്ടാക്കല്ലേ എന്ന് അഭ്യർഥിക്കുന്നവരും പൊലീസിൽ ഉണ്ട്.

ലഹരിയുടെ ഇടത്താവളം

സാധാരണ പുകയില ഉൽപന്നങ്ങൾ മുതൽ മുന്തിയ ഇനം ആംപ്യൂൾ വരെയുള്ള ലഹരിമരുന്നിന്റെ മൊത്തവിതരണക്കാരും ഇടനിലക്കാരും ചില്ലറ വിൽപനക്കാരും ഉപഭോക്താക്കളും അടങ്ങിയ ലഹരിശൃംഖലയുടെ കണ്ണിയാണ് ഇന്ന് ആലുവ. നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ഒട്ടേറെ ചെറുപ്പക്കാരുടെ ജീവിതം ഇങ്ങനെ കട്ടപ്പുകയായി.

ആഡംബര ബൈക്ക്, ബ്രാൻഡഡ് വസ്ത്രങ്ങൾ, വേണ്ടത്ര ലഹരി, രാത്രി സംഘം ചേർന്നുള്ള തട്ടുകട ഭക്ഷണം...ലഹരി കടത്തിലേക്കു യുവാക്കളെ ആകർഷിക്കാനുള്ള കെണികളാണിവ. പക്ഷേ, പ്രതിഫലമായി പണം കിട്ടുമെന്ന പ്രതീക്ഷ വേണ്ട. ഒരിക്കൽ ഈ മാഫിയയുടെ കെണിയിൽ അകപ്പെട്ടാൽ തലയൂരുക പ്രയാസം.  

ലഹരിമരുന്നു കൈവശം വച്ചതിന്റെ പേരിൽ എക്സൈസ്, പൊലീസ് കേസുകളിൽ പ്രതികളായ നൂറുകണക്കിനു യുവാക്കളുണ്ട് മേഖലയിൽ. എന്നാൽ, ഇവർക്കു വൻതോതിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നവർ ഭൂരിഭാഗവും സുരക്ഷിതരാണ്. 

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന പ്രധാന കേന്ദ്രവും ആലുവ തന്നെ. പൊലീസ് ആവശ്യപ്പെട്ടാൽ അറസ്റ്റ് വരിച്ചു ജാമ്യത്തിൽ ഇറങ്ങാൻ തയാറായാണ് ഇവർ വ്യാപാരം നടത്തുന്നത്. കരമടച്ച രസീതും ജാമ്യക്കാരും അടക്കം വേണ്ടതെല്ലാം എപ്പോഴും കൂടെയുണ്ടാകും. 

എക്സൈസ് നിർജീവം

റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തു നാർക്കോട്ടിക് വിഭാഗം ഉണ്ടെങ്കിലും സേനാബലം കുറവായതിനാൽ പ്രത്യേക സന്ദർഭങ്ങളിലല്ലാതെ പരിശോധനകളും മറ്റും നടത്താൻ കഴിയില്ല. എങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾ വന്നിറങ്ങുന്ന ഷാലിമാർ എക്സ്പ്രസിൽ സമീപകാലത്തു പലവട്ടം പരിശോധന നടത്തി മുന്നൂറോളം കേസെടുത്തു. വിദ്യാർഥികൾക്കിടയിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.  

എന്നാൽ, എക്സൈസിന്റെ സ്ഥിതി അതല്ല. റേഞ്ച് ഇൻസ്പെക്ടർ മുതൽ അസി. കമ്മിഷണർ വരെയുള്ള ഉദ്യോഗസ്ഥർ ഇരിക്കുന്ന സ്ഥലമാണ് ആലുവ. ജില്ല മുഴുവൻ അധികാരമുള്ള സ്പെഷൽ സ്ക്വാഡുമുണ്ട്. മൊബൈൽ ലബോറട്ടറി അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും. ല‌ഹരി മാഫിയയുടെ വിഹാരകേന്ദ്രമായ റെയിൽവേ സ്റ്റേഷനു തൊട്ടടുത്താണ് എക്സൈസ് കോംപ്ലക്സ്. 

പക്ഷേ, പിടിക്കുന്ന ലഹരിമരുന്നിന്റെ അളവു കേട്ടാൽ നാണമാകും. അഞ്ചും പത്തും ഗ്രാമിൽ കൂടിയ കേസുകൾ വിരളം. ഇവരിൽ പലരും ലഹരി വിൽപനക്കാരല്ല, ഉപഭോക്താക്കളാണ് എന്നതാണു യാഥാർഥ്യം. 

എന്നാൽ, വാർത്താക്കുറിപ്പിലും കോടതിക്കു നൽകുന്ന റിപ്പോർട്ടിലും ഭീകരന്മാരായാവും ചിത്രീകരിക്കുക. കിലോക്കണക്കിനു കഞ്ചാവ് സ്റ്റോക്ക് ചെയ്തിരുന്നുവെന്നും പിടിയിലായ നിസ്സാര‌ ഗ്രാം ഒഴികെയുള്ളത് എക്സൈസ് ചെന്നപ്പോഴേക്കും വിറ്റു തീർന്നുവെന്നും ഒക്കെയാണു സ്ഥിരം കഥകൾ. 

കേസുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടാമെന്നല്ലാതെ ലഹരിവരവിന്റെ വേരറുക്കാൻ ഇതുകൊണ്ടാവില്ല. രണ്ടു വർഷം മുൻപു വരെ പക്ഷേ, എക്സൈസിന്റെ പ്രവർത്തനം ആലുവയിൽ ശക്തമായിരുന്നു എന്നു പറയാതെ വയ്യ. പിന്നീട് എവിടെയാണു പിഴച്ചതെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അധികൃതർക്കു തന്നെ നന്നായറിയാം. 

പുകയുന്ന പുഴയോരം 

ലഹരിപ്പുക ആസ്വദിക്കാൻ വിജനമായ സ്ഥലം തേടി അലയുന്നതു പഴങ്കഥ. ആലുവാപ്പുഴയുടെ തീരത്തെ കടവുകളിൽ പലതും ഇന്നു ലഹരിമരുന്നുകാരുടെ താവളമാണ്. കൈഞരമ്പുകളിൽ ലഹരി കുത്തിവച്ചു പുഴയിലെ തണുത്ത കാറ്റേറ്റു കൂട്ടംകൂടി ഇരിക്കുന്നവരെ പലയിടത്തും കാണാം. 

ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ പോലും. മണപ്പുറം ക്ഷേത്ര പരിസരത്തും ലഹരിമരുന്നു വിൽപന നടക്കുന്നു. ക്ഷേത്ര ഭാരവാഹികൾ തന്നെ ഇക്കാര്യം പൊലീസിനെയും എക്സൈസിനെയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുഴയോരം ശുചീകരിച്ചവർക്കു കിട്ടിയതു നൂറുകണക്കിനു സിറിഞ്ചുകളാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ലോറി പാർക്കിങ് മേഖല, നീർപാലങ്ങൾ, വ്യവസായ മേഖല‌ എന്നിവിടങ്ങളിലാണു ലഹരിമരുന്നു കൈമാറ്റം ഏറ്റവുമധികം നടക്കുന്നത്. ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിക്കാൻ കുട്ടികളെ വരെ ഉപയോഗിക്കുന്നു.