അംഗീകാരമില്ലാത്ത നഴ്സ് കോളജില്‍ പ്രവേശനം നല്കി നൂറ്റിനാല്പത് വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിെയടുത്തതായി പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശിയായ റമേദേവാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയത്. പണവും രേഖകളും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും റമദേവിന്റെ വീട് ഉപരോധിക്കുകയാണ്.
ബാഗ്ലൂര് കോലാര്‍ നൂറുന്നീസ നഴ്സിങ് കോളജില്‍ പ്രവേശനം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് റമദേവ് നൂറ്റി നാല്പത് വിദ്യാര്‍ഥികളില്‍ നിന്ന് ആദ്യ സെമസ്റ്റര്‍ ഫീസായ തൊണ്ണൂറായിരം രൂപ വാങ്ങിയത്. പിന്നീടുള്ള നാലുസെമസ്റ്ററുകള്ക്ക് എഴുപതിനായിരം രൂപയായിരുന്നു ഫീസ്. വാഗ്ദാനം ചെയ്ത കോളജില്‍ പ്രവേശനം നല്‍കാതെ ന്യൂ മാംഗ്ലൂര്‍ കോളജിലേക്ക് കുട്ടികളെ മാറ്റി. പത്തുമാസം പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് കോളജിന് ഐഎന്‍ സി അംഗീകാരം പോലുമില്ലെന്ന് വിദ്യാര്‍ഥികള്‍ അറിഞ്ഞത്. ചോദ്യം ചെയ്തതോടെ അധികൃതരും കൈമലര്‍ത്തി.
പഠനം അവസാനിപ്പിച്ച് നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ എഴുപുന്നയിലെ റമദേവിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് നൂറ്റിനാല്പത് വിദ്യാര്‍ഥികളും രക്ഷിതാക്കളും റമദേവിന്റെ വീട്ടില്‍ നിലയുറപ്പിച്ചത്. കോടതിയില്‍ നിന്ന് റമദേവ് പൊലീസ് സംരക്ഷണവും നേടിയെടുത്തതോടെ പൊലീസും വീടിനുമുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പണവും സര്‍ട്ടിഫിക്കറ്റുകളും നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.