E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തൃശൂരില്‍ വ്യാപാരിയെ തലയ്ക്കടിച്ചു വീഴ്ത്തി പണം കവര്‍ന്ന ഗുണ്ടാസംഘം പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ കൊരട്ടിയില്‍ വ്യാപാരിയെ തലയ്ക്കടിച്ചു വീഴ്ത്തി പണം കവര്‍ന്ന ഗുണ്ടാസംഘം പിടിയില്‍. ജയിലിലായ സുഹൃത്തിന് ജാമ്യമെടുക്കാനായിരുന്നു പിടിച്ചുപറി. 

ചാലക്കുടി ഡിവൈന്‍നഗര്‍ ജംക്ഷന് സമീപം പച്ചക്കറി വ്യാപാരിയായ നാരായണന്‍കുട്ടി ആക്രമിക്കപ്പെട്ടത് ഒരു മാസം മുമ്പായിരുന്നു. കട പൂട്ടി മടങ്ങുമ്പോള്‍ രണ്ടു ബൈക്കില്‍ എത്തി തലയ്ക്കടിച്ചു വീഴത്തി. ഇരുപതിനായിരം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു. യാതൊരു തുമ്പും ലഭിക്കാതിരുന്ന കേസില്‍ ആദ്യഘട്ട അന്വേഷണം പൊലീസിനെ വല്ലാതെ വലച്ചു. പ്രതികള്‍ രക്ഷപ്പെട്ട വഴി പിന്‍തുടര്‍ന്നു നടത്തിയ പരമ്പരാഗത രീതിയിലുള്ള അന്വേഷണമാണ് നിര്‍ണായകമായത്. ആലുവ സ്വദേശി ടോംജിത്തും ഇരിങ്ങാലക്കുട സ്വദേശി ജിഷ്ണുവുമാണ് ബൈക്കില്‍ എത്തി പണം കവര്‍ന്നത്. ജയിലില്‍ കഴിയുന്ന സുഹൃത്തിനെ ജാമ്യത്തിലെടുക്കാനുള്ള പണമായിരുന്നു ലക്ഷ്യം. 

ടോംജിത്തിനെ കര്‍ണാടകയില്‍ നിന്നാണ് പിടികൂടിയത്. ജിഷ്ണുവിനെ ഇരിങ്ങാലക്കുടയില്‍ നിന്നും. വധശ്രമം ഉള്‍പ്പെടെ അര ഡസന്‍ കേസുകളിലെ പ്രതിയാണ് ടോംജിത്ത്.