കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി ഇന്റെലിജൻസ് ഉദ്യാഗസ്ഥർ മലപ്പുറത്ത് വിജിലൻസിന്റെ പിടിയിൽ. ഇന്റലിജൻസ് ഒാഫിസർ കെ.മോഹനൻ, ഇൻസ്പെക്ടർ ഫൈസൽ ഇസ്ഹാക്ക് എന്നിവരാണ് അറുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
കോഴിക്കോട് വിജിലൻസ് നോർത്ത് റേഞ്ച് എസ്.പി ഉമ ബഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കോഴിക്കോടു നിന്ന് വിജിലൻസ് സംഘം മലപ്പുറത്തെ വാണിജ്യ നികുതി ഒാഫിസിൽ എത്തിയത്. കൈക്കൂലി നൽകാനായി ചേളാരി സ്വദേശിയും എത്തി.കെട്ടിടനിർമാണത്തിനായുള്ള വസ്തുക്കളുടെ നികുതി ഒഴിവാക്കാനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്
ആവശ്യപ്പെട്ട പണം കൈമാറുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.ഇന്റലിജൻലസ് ഒാഫിസർ കെ.മോഹനന്റേയും ഫൈസൽ ഇസ്ഹാക്കിന്റെയും വീടുകളിലും വിജിലൻസ് പരിശോധന നടത്തി.ഡി.വൈ.എസ്.പി അശ്വകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.