മലപ്പുറം പെരിന്തൽമണ്ണയിലെ മൊബൈൽ ഷോപ്പിൽ മോഷണം നടത്തി പണവും ഫോണുകളും കവർച്ച നടത്തിയ ആൾ പിടിയിൽ. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗാൾ സ്വദേശി ഷാജഹാൻ പിടിയിലായത്. പ്രതി താമസിക്കുന്ന സ്ഥലത്തു നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.പെരിന്തൽമണ്ണ ടൗണിൽ പ്രവർത്തിക്കുന്ന മൊബൈൽ കട കുത്തിതുറന്നാണ് മോഷണം നടത്തിയത്.മൊബൈൽ ഫോണ്ുകളും മേശയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു.തുടർന്ന് കടയുടമയുടെ പരാതിയിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ബംഗാൾ സ്വദേശി ഷാജഹാൻ പിടിയിായത്.കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.പ്രതി താമസിക്കുന്ന സ്ഥലത്തു നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി.പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു