തലശ്ശേരി ധർമ്മടത്ത് നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ഒട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മേലൂർ എഴുത്തുപള്ളി വീട്ടിലെ സുനിൽ കുമാറിനെയാണ് ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറായിരുന്നു സുനിൽ. ഈയാളുടെ ഓട്ടോറിക്ഷയിലാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നത്.
സ്കൂൾ വിട്ട് തിരികെ വരുമ്പോൾ സുനിൽകുമാർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ ധർമ്മടം പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ധർമ്മടം എസ് ഐ സി.ശ്രീജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.