തിരുവല്ല കടപ്രയില്‍ മെത്ത കച്ചവടക്കാരായി വന്ന് ഒന്നര വയസ്സുള്ള കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ മൂന്ന് പേര് പിടിയില്‍. മാന്നാര്‍ കുരട്ടിശ്ശേരി സ്വദേശികളായ ഷാഹുല്‍ ഹമീദ്, സലീം ,കാര്‍ത്തിക പള്ളി സ്വദേശി അബ്ദുള്‍ സലാം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മൂന്നംഗ സംഘം വീട്ടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ മാലാ കവര്‍ന്നത്. തുടര്‍ന്ന് എസ്ഐ മോഹന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് അംഗങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തിരുവല്ല പുളിക്കീഴ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരക്കി റിമാന്‍ഡ് ചെയ്തു.
Advertisement