മലപ്പുറം പെരിന്തൽമണ്ണയിൽ എക്സൈസിന്റെ പരിശോധനയിൽ ആയിരത്തിലധികം പാക്കറ്റ് ഹാൻസ് പിടികൂടി. കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്
ഓണത്തിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ആയിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്.പെട്ടന്ന് കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു ഹാൻസ് പാക്കറ്റുകൾ കടകളിൽ സൂക്ഷിച്ചിരുന്നത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും
കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിൽ നിന്ന് നിരവധി ലഹരിക്കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു കൂടുതലായി ലഹരി വിൽപ്പന നടന്നത്.'