അസമില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തിയിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു കിലോ കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു.
അസം സ്വദേശികളായ നസിറുദ്ദീനും രജോത്തലിയുമാണ് അറസ്റ്റിലായത്. അസമില്‍ നിന്ന് ട്രയിന്‍ മാര്‍ഗം കേരളത്തിലെത്തിക്കുന്ന കഞ്ചാവ് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ വില്‍ക്കുകയായിരുന്നു ഇരുവരുടെയും പതിവെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ നിരീക്ഷിച്ചതും അറസ്റ്റ് ചെയ്തതും. ഇരുമ്പു പെട്ടിയില്‍ പ്രത്യേക അറകളുണ്ടാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന്റെ മണം പുറത്തു വരാതിരിക്കാന്‍ പെട്ടിക്കു മുകളില്‍ പുകയിലയും വിതറിയിരുന്നു.
മൂവാറ്റുപുഴയില്‍ താമസിക്കുന്ന ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.