ചണ്ഡിഗഢില്‍ യുവതിയെ ശല്യപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന് വികാസ് ബറാലെ അറസ്റ്റില്‍. കേസില്‍ വികാസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇന്ന് പതിനൊന്നുമണിക്ക് മുന്‍പായി പൊലീസ് സ്റ്റേഷനില്‍ ഹാജരാവാണമെന്ന് വികാസ് ബറാലയോട് ആവശ്യപ്പെട്ടിരുന്നു.
വികാസ് ബറാലയും സുഹൃത്തും പെണ്‍കുട്ടിയെ കാറില്‍ പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിഷയം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ആയുധമാക്കിയതോടെ കേന്ദ്രആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു. ആന്വേഷണം ഊര്‍ജിതമാണെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി.