മലപ്പുറം വണ്ടൂരിൽ പട്ടാപ്പകൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.വണ്ടൂർ പാണ്ടിക്കാട് റോഡിൽ നിന്ന് കാളികാവ് റോഡിലേക്കുള്ള ഇടവഴിയിൽ വച്ചാണ് പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.യുവതി ഒച്ചത്തിൽ നിലവിളിച്ചതോടെ പ്രതി ഒാടി രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ കടകളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.മുമ്പൂം പ്രതിക്കെതിരെ സമാന പരാതി ഉയർന്നിട്ടുണ്ട്.