പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവാലി സ്വദേശി ചേലക്കോടന്് ജ്യോതിബസുവാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.
വണ്ടൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി പ്രണയം നടിച്ചായിരുന്നു പീഡനം. നാലു വർഷത്തോളം പ്രണയിച്ചു. തുടർന്ന് ജൂലൈ 20 ന് പ്രണയം സത്യസന്ധമാണെന്ന് ബോധ്യപ്പെടുത്താൻ പ്രതി പെൺകുട്ടിയെ താലി കെട്ടി.തുടർന്ന് ബന്ധുവീട്ടിലെത്തിച്ചു. അവിടെവച്ചാണ് പീഡിപ്പിച്ചത്. പ്രതി ഉപയോഗിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.