ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അൻപത്തഞ്ചുകാരൻ പിടിയിൽ. ളാഹ വേലൻപാറ കോളനിയിൽ കൃഷ്ണൻകുട്ടിയെ ആണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
രാവിലെ കുട്ടികളെ സ്കൂൾ ബസിൽകയറ്റിവിട്ടശേഷം വീട്ടിലേക്കുമടങ്ങും വഴി ളാഹവനത്തിന് സമീപം വിജനമായ സ്ഥലത്തുവച്ചായിരുന്നു പീഡനശ്രമം. എതിർത്തുനിന്ന യുവതിയുടെ കഴുത്തിൽ ഷാൾമുറുക്കി അപായപ്പെടുത്താനും പ്രതി ശ്രമിച്ചു. കൃഷ്ണൻകുട്ടിയെ തള്ളിവീഴ്ത്തിയ ശേഷം യുവതി ഓടിരക്ഷപെടുകയായിരുന്നു. പരുക്കേറ്റ യുവതി പത്തനംതിട്ട ജനറലാശുപത്രിയിൽ ചികിൽസയിലാണ്.