തൃശൂര്‍ കരൂപ്പടന്നയില്‍ ഒരു സംഘത്തിന്റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടി തലയ്ക്കു പരുക്കേറ്റ യുവാവ് മരിച്ചു. മര്‍ദ്ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു.
കരൂപ്പടന്ന സ്വദേശിയായ റാഫിയാണ് മരിച്ചത്. പത്തൊന്‍പതു വയസായിരുന്നു. കഴിഞ്ഞ പതിനാറിനാണ് സംഭവം. ഓട്ടോറിക്ഷയില്‍ എത്തിയ സുഹൃത്താണ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയത്. പിന്നെ, ഒരുസംഘമാളുകള്‍ റാഫിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് വീട്ടുകാര്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയിലേക്ക് ചാടി. ഈ ചാട്ടത്തില്‍ തല കല്ലില്‍ തട്ടി ഗുരുതരമായി പരുക്കേറ്റു. അക്രമി സംഘം മടങ്ങിയ ശേഷം സുഹൃത്തുകള്തന്നെ ആദ്യം ആശുപത്രിയില്‍ എത്തിച്ചു. പിന്നീട്, രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഇതിനിടെ, ആരോഗ്യം മോശമായി മരണം സംഭവിച്ചു.
സംഭവത്തില്‍ കുറ്റക്കാരായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റതായി ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.
പെയിന്റ് പണിക്കാരനാണ് മരിച്ച റാഫി. നാട്ടില്‍ സദാചാരം ചമഞ്ഞു നടക്കുന്നവരാണ് നിയമം കയ്യിലെടുക്കുന്നതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഇരിങ്ങാലക്കുട പൊലീസ് അന്വേഷിച്ചു വരികയാണ്.