വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ നെയ്യാറ്റിൻകര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന എം.വിന്‍സന്റ് എംഎല്‍എയുടെ റിമാൻഡ് കാലാവധി ഓഗസ്റ്റ് പതിനേഴുവരെ നീട്ടി. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്. എം. വിൻസന്റ് സമർപ്പിച്ച ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വിധി പറയാനായി ഏഴാം തീയതിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു.
Advertisement