കോഴിക്കോട് നഗരത്തിലെ പെട്രോൾ പമ്പിൽ വൻകവർച്ച. വയനാട് റോഡിലെ പെട്രോൾ പമ്പിന്റെ ഓഫിസ് റൂമിൽ നിന്നും രണ്ടുലക്ഷത്തി മുപ്പത്തിയ്യായിരം രൂപയാണ് പിരിവിന് എന്ന വ്യാജേനെ എത്തിയ ആൾ തട്ടിയെടുത്തത്.
ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പിരിവ് ചോദിച്ചെത്തിയ സംസാരിക്കാൻ കഴിയാത്ത യുവാവാണ് പണം അപഹരിച്ചത്. പിരിവ് നൽകാൻ കഴിയില്ലെന്നറിയിച്ചപ്പോൾ ഇറങ്ങിപ്പോയ യുവാവ് ഉടമ ഫോൺ ചെയ്യാനായി പുറത്തിറങ്ങിയ സമയം തിരികെയെത്തി മേശപ്പുറത്ത് പൊതിഞ്ഞ് വച്ചിരുന്ന പണവുമായി കടന്ന് കളയുകയായിരുന്നു. പണം നഷ്ടമായെന്നറിഞ്ഞയുടനെ നഗരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല.
സമീപത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 2013 ലും നഗരത്തിൽ സമാനമായ മോഷണം നടന്നിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം