ഫോണില്‍ വിളിച്ച് തന്നോട് അസഭ്യം പറയുന്നതായി നടിയുടെ പരാതി. ബോളി വുഡില്‍ നിന്നുള്ള കൊയേന മിത്രയാണ് കഴിഞ്ഞ ദിവസം അജ്ഞാതനായ ആള്‍ക്കെതിരെ പരാതി നല്‍കിയത്. രണ്ടു ദിവസമായി ഒരു ദിവസം പലതവണ വ്യത്യസ്ഥ ഫോണുകളില്‍ നിന്ന് വിളിച്ച് ലൈംഗിക ചുവയില്‍ സംസാരിക്കുന്നു എന്നാണ് പരാതി നലികിയിരിക്കുന്നത്. ഒഷിവാര പൊലീസിനു ലഭിച്ച പരാതിയില്‍ അജ്ഞാതനായ ആള്‍ക്കെതിരെ സെക്ഷന്‍ 509 പ്രകാരം കേസെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നടി മിത്ര 2004ല്‍ പുറത്തിറങ്ങിയ മുസാഫിര്‍, 2005ല്‍ ഇറങ്ങിയ ഏക് കിലാഡി എക് ഹസീന, 2006ല്‍ പുറത്തിറങ്ങിയ അപ്നാ സപ്നാ മണി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.