മദ്യലഹരിയില്‍ പൊലീസ് ലോക്കപ്പില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. എറണാകുളം പളളുരുത്തി പൊലീസ് സ്റ്റേഷനിലാണ് പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തര്‍ക്കുകയും ചെയ്തത്. ലഹരിയുടെ ഉന്മാദത്തില് പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനവും നടത്തിയ ചെറുപ്പക്കാരെ റിമാന്‍ഡ് ചെയ്തു.
പളളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിനാണ് ഇവര്‍ മൂവരെയും പളളുരുത്തി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ മൂവരും മദ്യലഹരിയിലായിരുന്നു. ലോക്കപ്പിലേക്ക് മാറ്റിയതോടെയായിരുന്നു പരാക്രമങ്ങള്‍.
ലോക്കപ്പില്‍ സ്വന്തം വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാക്കള്‍ ഒടുവില്‍ ലോക്കപ്പിലെ പൈപ്പ് കണക്ഷനും ബക്കറ്റുമെല്ലാം നശിപ്പിക്കുകയും ചെയ്തു.
ദമ്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശീകരണത്തിനും ഇവര്‍ക്കെതിരെ കേസെടുത്ത പൊലീസ് മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാക്കളില്‍ രണ്ടു പേര്‍ക്കെതിരെ ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്.