കൊച്ചിയിൽ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നരവയസുകാരിയെ നേരത്തെ അമ്മയും കാമുകനും ചേർന്ന് ക്രൂര മർദനത്തിനിരയാക്കി. കഴിഞ്ഞ മാസം കോഴിക്കോട്ടെ വാടക വീട്ടിൽ വച്ചാണ് കുട്ടി ശാരിരിക പീഡനത്തിനിരയായത്. ചൈൽഡ് ലൈനിലും പൊലീസുിലും പരാതി അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
കോഴിക്കോട് ഇരിങ്ങല്ലൂരിനടുത്തെ വാടക വീട്ടിലായിരുന്നു കുട്ടിയുടെ അമ്മയും കാമുകനും താമസിച്ചിരുന്നത്. കുട്ടിയോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ അയൽക്കാർ മഹിളാ സമഖ്യയുടെ കോർഡിനേറ്റർ ആയ രജീനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 21 ന് രാത്രി വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ശരീരം മുഴുവൻ പൊള്ളിച്ച നിലയിൽ കണ്ടത്.തുടർന്ന് പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിച്ചു
കുട്ടിയെ നിരന്തരം മർദിക്കുന്നതായും ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിടാറുളളതായും നാട്ടുകാരെല്ലാം സാക്ഷ്യപ്പെടുത്തിയതാണ്. പൊലീസും ചൈൽഡ് ലൈനും കൃത്യമായി അന്വേഷിച്ചിരുന്നെങ്കിലും കുട്ടിയെ നേരത്തെ തന്നെ അഛന് കൈമാറാൻ തയാറായില്ല. കഴിഞ്ഞ ദിവസമാണ് പൊളളലേറ്റ പാടുമായി ഒന്നര വയസുകാരിയെ എറണാകുളത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.