കായംകുളം ചുനക്കരയില്‍ നാലംഗസംഘം മര്‍ദിച്ച വിദ്യാര്‍ഥിയുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. ഇന്നലെയാണ് പത്താംക്ലാസുകാരനായ വിദ്യാര്‍ഥിയെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മര്‍ദിച്ചത്. കുറത്തിക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
സ്കൂള്‍ വിട്ടശേഷം കൂട്ടുകാരുമൊന്നിച്ച് ട്യൂഷന് പോയി വരുമ്പോഴാണ് പത്താംക്ലാസുകാരനായ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. രണ്ടുബൈക്കുകളിലായി മുഖംമൂടിയിട്ട് എത്തിയ നാലുപേരാണ് മര്ദിച്ചെതെന്നാണ് കുട്ടിയുടെ പരാതി. കഴുത്തിലും കാലിലുമെല്ലാം പരുക്കേറ്റിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും സംഘം ബൈക്കില്‍ കടന്നുകളയുകയായിരുന്നു. എന്നാല്‍ മര്‍ദനത്തിന്റെ കാരണമാണ് പൊലീസിനെ കുഴയ്ക്കുന്നത്. മുന്‍പ് കണ്ടുപരിചയമുള്ള രണ്ടുപേരാണ് തല്ലിയതെന്നാണ് കുട്ടിയുടെ മൊഴി. താന്‍ സ്ഥിരമായി ഉറങ്ങാന്പോയിരുന്ന ബന്ധുവീട്ടില്‍ അതിക്രമിച്ച് കടന്ന രണ്ടുപേരാണ് ഇവരെന്നും കുട്ടി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയില്‍ പല വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളെ ഉള്‍പ്പടെ ചോദ്യംചെയ്താല്‍ പ്രതികളെ സംബന്ധിച്ച കൂടുതല്വിരങ്ങള് ലഭിക്കുെമന്നാണ് പൊലീസിന്റെ നിഗമനം .