കോതമംഗലത്ത് ചിട്ടിയുടെ മറവില്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിയായ സുഷമയാണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്. വ്യാജ രസീതുകള്‍ ഉപയോഗിച്ചാണ് പ്രതി പണം പിരിച്ചതെന്നും ആക്ഷേപമുണ്ട്.
വര്‍ഷങ്ങളായി കോതമംഗലത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു മുപ്പത്തിയാറുകാരിയായ സുഷമ. ഇതിനിടെ ചിട്ടി തുടങ്ങിയ സുഷമ പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തു. ചിട്ടി വട്ടമെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് പരാതിക്കാര്‍ പൊലീസിനെ സമീപിച്ചത്. രാമല്ലൂര്‍ സ്വദേശികളായ പ്രവീണ്‍ , അനില്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
വ്യാജ രസീതുകള്‍ ഉപയോഗിച്ചാണ് പ്രതി ആളുകളില്‍ നിന്ന് പണം പിരിച്ചെടുത്തിരുന്നതെന്നും ആക്ഷേപമുണ്ട്. സുഷമ പൊലീസിന്റെ പിടിയിലായതറിഞ്ഞ് കൂടുതല്‍ പേര് പരാതിയുമായി സ്റ്റേഷനിലെത്തുകയാണ്. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .