നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി ഭാര്യയുടെ പരാതി. ഭര്‍ത്താവ് മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ബെംഗളൂരു ബസവ നഗുഡി പൊലീസിലാണ് യുവതി പരാതിയുമായെത്തിത്.
ബെംഗളൂരു ചാമരാജപേട്ടില്‍ താമസിക്കുന്ന യുവതിയാണ് ഭര്‍ത്താവിനെതിരെ ലൈംഗീക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. അന്നു മുതല്‍ പീഡനം തുടരുകയാണെന്ന് യുവതി പറയുന്നു. നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുകയും തുടര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവാണെന്നും ബസവ നഗുഡി പൊലീസില്‍ നല്കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു.
പീഡനം ചെറുത്തപ്പോള്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്. സ്ത്രീധന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. എന്നാല്‍ വിവാഹബന്ധത്തിലെ ലൈംഗിക പീഡനം ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കുറ്റകരമല്ല.