പൂജയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത വ്യാജ സ്വാമി തൃശൂര്‍ പേരാമംഗലത്ത് അറസ്റ്റില്‍. തൃശൂര്‍ മുണ്ടൂര്‍ സ്വദേശി സന്തോഷാണ് പിടിയിലായത്.
ഭര്ത്താക്കന്മാരുടെ മദ്യപാനം അവരറിയാതെ നിര്ത്തിലാക്കുമെന്ന പരസ്യ വാചകമാണ് സന്തോഷ് സ്വാമിയുടേത്. കുട്ടികളില്ലാത്തവര്‍ക്ക് സന്താനഗോപാല യന്ത്രം ജപിച്ചു കൊടുക്കുമെന്നും ആളുകളെ വിശ്വസിപ്പിച്ചു. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിച്ച് കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ്നാട്ടില്‍ നിന്നും നിരവധി പേര് സ്വാമിയെ കാണാന്‍ എത്തിയിരുന്നു. ഇങ്ങനെ, പൂജയ്ക്കു വന്ന രണ്ടു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഈ സ്ത്രീകള്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
കൂടുതല്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. പരാതി നല്കാന് മടിച്ച് നില്‍ക്കുകയാണ് പല സ്ത്രീകളുമെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ സന്തോഷ്, തൃശൂര്‍ മുണ്ടൂര്‍ പെരിങ്ങന്നൂരിലാണ് താമസം.