E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലക്കേസ് പ്രതിയുടേത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി വരാപ്പുഴയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലക്കേസ് പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞു.ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിച്ച വരാപ്പുഴ സ്വദേശി വര്‍ഗീസാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

വരാപ്പുഴ പാലത്തിനു സമീപം പുത്തന്‍പളളിക്കടുത്തുളള ഒഴിഞ്ഞ പറമ്പില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പിന്നീട് വിശദമായി നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് കൊല്ലപ്പെട്ടത് വരാപ്പുഴ പുതുമനപ്പറമ്പില്‍ വീട്ടില്‍ വര്‍ഗീസാണെന്ന് തിരിച്ചറിഞ്ഞത്.

മുമ്പ് ഭാര്യയെ വെട്ടിക്കൊന്ന കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുളളയാളാണ് അറുപത്തിയഞ്ചുകാരനായ വര്‍ഗീസ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കൂലിപ്പണി ചെയ്താണ് ഉപജീവനം കഴിച്ചിരുന്നത്. ഫൊറന്‍സിക് പരിശോധനയും സാഹചര്യ തെളിവുകളും വിലയിരുത്തിയ പൊലീസ് വര്‍ഗീസ് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം മറ്റാരുടെയെങ്കിലും സാന്നിധ്യം ഉണ്ടായിരുന്നതായ സൂചനകളോ തെളിവുകളോ കിട്ടിയിട്ടില്ല. 

മൃതദേഹം കിടന്നു സ്ഥലത്തിനു സമീപത്തെ ചെടികള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതും ആത്മഹത്യയെന്ന നിഗമനത്തിന് തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആത്മഹത്യയാകാമെന്ന സംശയം ശക്തമായി ഉന്നയിക്കുമ്പോഴും വര്‍ഗീസിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്തെന്നതിനെ കുറിച്ച് സൂചനകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :