ചട്ടം ലംഘിച്ച് വില്പന നടത്താന്‍ മിസോറം ലോട്ടറി ടിക്കറ്റുകള്‍ കേരളത്തിലെത്തിച്ച മൊത്തവിതരണക്കാരന് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമയാണ് മേത്ത, ജീവനക്കാരന് കണ്ണൂര്‍ സ്വദേശി ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാന ലോട്ടറി ഡയറക്ടറുടെ നിര്‍ദേശപ്രകാരം പാലക്കാട് കസബ് പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. കഞ്ചിക്കോട് കുരുടിക്കാട്ടുള്ള ഇവരുടെ ഗോഡൗണിൽ പൊലീസ് നടത്തിയ പരിശോധനയില്‍ ചട്ടം പാലിക്കാതെ സൂക്ഷിച്ച മിസോറം ലോട്ടറിയുടെ അഞ്ച് കോടിയിലേറെ ടിക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. കുരുടിക്കാട് അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വന്‍തോതില്‍ ശേഖരിച്ച് സൂക്ഷിക്കുന്നത് പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്
Advertisement