പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയേയും കാമുകനേയും ജീവപര്യന്തം തടവിന് തൃശൂര്‍ പോക്സോ കോടതി ശിക്ഷിച്ചു. ജീവിതാവസാനം വരം തടവു ശിക്ഷ അനുഭവിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
പതിനേഴും പന്ത്രണ്ടും വയസുള്ള മക്കളാണ് പീഡനത്തിനിരയായത്. തൃശൂരിലെ ലോഡ്ജില്‍ രണ്ടു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. അമ്മയും രണ്ടു പെണ്മക്കളും ഇളയ മകനും താമസിക്കാന്‍ മുറിയെടുത്തു നല്‍കിയത് കോതമംഗലം സ്വദേശിയായ അലിയാറായിരുന്നു. കുട്ടികളുടെ അമ്മയും അലിയാറും തമ്മില്‍ അടുപ്പക്കാരായിരുന്നു. മക്കളെ ലോഡ്ജ് മുറിയിലിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് േകസ്. പണത്തിന് വേണ്ടിയാണ് അമ്മ കൂട്ടുനിന്നത്. സംഭവത്തിന് ശേഷം മാനസികമായി പ്രശ്നങ്ങള്‍ പ്രകടിപ്പിച്ച കുട്ടികള്‍ അധ്യാപകരോടാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കുട്ടികളുടെ അച്ഛന് മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ്. സാക്ഷി മൊഴിയും വൈദ്യപരിശോധനാ ഫലവുമാണ് കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനെ സഹായിച്ചത്. അമ്മയേയും കാമുകനേയും ജീവപര്യന്തം തടവിനും പതിനായിരം രൂപ പിഴയൊടുക്കാനുമാണ് പോക്സോ കോടതി ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്.
രണ്ടു മക്കളെ പീഡിപ്പിച്ചതിന് വെവ്വേറെ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരു കേസില്‍ മാത്രമാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. ഇരയ്ക്ക് മൂന്നു ലക്ഷം രൂപ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.