പത്തനംതിട്ട ആനിക്കാട് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് പൊലീസ്. പൊട്ടൻമൂഴി മാമൂട് കടവിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച രാജേഷിന്റെ ഭാര്യയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജേഷിന്റെ ഭാര്യയുടെ ബന്ധുവായ തണ്ണിത്തോട് പുത്തൻപുരയിൽ റബീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റബിഷിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കക്കാട്ടാറിനോട് ചേർന്നുള്ള വെള്ളക്കെട്ടിൽ രാജേഷിന്റെ മൃതദേഹം കണ്ടത്. രാജേഷിനെ റബീഷ് കരുതിക്കൂട്ടികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ രാജേഷിന്റെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.മല്ലപ്പള്ളി സ്വദേശിയായ രാജേഷ് കഴിഞ്ഞ ഒന്നരവർഷമായി തണ്ണിത്തോട് വെൽഡിങ് വർക്്ഷോപ്പിലെ ജിവനക്കാരനായി