സിനിമാ ചിത്രീകരണത്തിനിടെ നടൻ ജയൻ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പീരുമേട് സ്വദേശി ഡോ. എം. മാടസ്വാമി മുഖ്യമന്ത്രിക്കു പരാതി നൽകി.
37 വർഷം മുൻപ് കോളിളക്കം എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിനിടെ ചെന്നൈയിൽ ഹെലികോപ്റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്.നിർത്താതെ ദീർഘനേരം പ്രസംഗിച്ചതിന്റെ പേരിൽ ഗിന്നസ് ബുക്കിലിടംനേടി വാർത്തകൾ സൃഷ്ടിച്ച മാടസ്വാമി തപാൽവകുപ്പിൽ ഉദ്യോഗസ്ഥൻ കൂടിയാണ്.