ഏതു രാജ്യത്തേയ്ക്കും വീസ തരപ്പെടുത്താമെന്ന് വാഗ്ദാനം നല്കി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് തൃശൂര്‍ കൊരട്ടിയില്‍ അറസ്റ്റില്‍. തട്ടിയെടുത്ത പണം ധൂര്‍ത്തടിച്ച് ജീവിക്കലാണ് പ്രതിയുടെ രീതി. വഞ്ചനാക്കേസില്‍ നേരത്തെ ഒരുവര്‍ഷം തടവുശിക്ഷ അനുഭവിച്ചയാണ് പിടിയിലായ മുകേഷ്.
യൂറോപ്പ് ഉള്‍പ്പെടെ ഏതു രാജ്യത്തേയ്ക്കു തൊഴില്‍ വീസ ആവശ്യപ്പെട്ടാല്‍ തരപ്പെടുത്താമെന്ന് വിശ്വസിപ്പിക്കും. മാന്യമായി രീതിയില്‍ വസ്ത്രം ധരിക്കും. നല്ല പെരുമാറ്റവും. ചാലക്കുടി മേലൂര്‍ സ്വദേശി മുകേഷാണ് വീസ തട്ടിപ്പില്‍ ആളുകളെ പറ്റിച്ച് കുറേക്കാലമായി വിലസുന്നത്. ഇരുപത്തിയേഴു കേസുകളില്‍ പ്രതി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലായി മുപ്പതു ലക്ഷം രൂപയാണ് ഈയിടെ തട്ടിയെടുത്തത്.
കിട്ടുന്ന പണം മുഴുവന്‍ ധൂര്‍ത്തടിക്കും. നിരവധി വനിതാ സുഹൃത്തുക്കള്‍. ആഡംബര ഫ്ളാറ്റും കാറും. ഇങ്ങനെ, ജീവിതം ആസ്വദിച്ച് കഴിയുന്നതിനിടെയാണ് വിലങ്ങ് വീണത്. കൂടുതല്‍ പേരെ വഞ്ചിച്ചിട്ടുണ്ടെന്നാണ് സംശയം. വഞ്ചനാക്കേസില്‍ നേരത്തെ ഒരുവര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങി വീണ്ടു ഇതേപണി തുടര്‍ന്നപ്പോള്‍ നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടു.