മലപ്പുറം താനൂരിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും രാഷ്ട്രീയ സംഘർഷം. ഡി.വൈ.എഫ്.ഐ പ്രവർത്തനെ ഒരു സംഘം ആളുകൾ വെട്ടിപരുക്കേൽപ്പിച്ചു. താനൂര്‍ സ്വദേശി അഫ്സലിനാണ് ഗുരുതരമായി വെട്ടേറ്റത്.
കഴിഞ്ഞ ദിവസം എം.എൽ.എ വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ സർവകക്ഷിയോഗം വിളിച്ചിരുന്നു.അതിനു പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഉണ്ണ്യാലിൽ ആലിൻചുമടിൽ വച്ചാണ് അഫ്സലിന് വെട്ടേറ്റത്. അഫ്സൽ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.കൈക്കും കാലിനുമാണ് പരുക്ക്. മുസ്്ലീം ലീഗിലെ ഒരു വിഭാഗമാണ് സംഘർഷത്തിനു പിന്നിലെന്നാണ് സി.പി.എം ആരോപണം
സംഘർഷത്തിൽ പ്രതിഷേധിച്ച് താനൂർ നഗരസഭയിലും നിറമരത്തൂർ,ഒഴൂർ, താനാളൂർ പഞ്ചായത്തുകളിലും സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.