കൊല്ലം അഞ്ചലില്‍ ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. അഞ്ചൽ ഞാറകാട്ടിൽ സ്വദേശി ബിജു കോശിയാണ് പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഭിന്നശേഷിയുള്ള യുവതി വീട്ടിൽ ഒറ്റക്കുള്ള സമയത്ത് വീട്ടിൽ എത്തിയ ബിജു കോശി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ബിജുവിനെ മര്‍ദിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ പിടിയില്‍ നിന്ന് പ്രതി ഓടിരക്ഷപ്പെട്ടു. പിന്നീട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിക്കായി അന്വേഷണം വ്യാപകമാക്കിയിരുന്നു. പിന്നീട് ഒളിസങ്കേതത്തില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നാട്ടുകാരുടെ മര്‍ദനത്തില്‍ പ്രതിക്ക് പരുക്കേറ്റിരുന്നു. അഞ്ചൽ തഴമേൽ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് ബിജു കോശി. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.