യുവ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ റിമാന്‍ഡ് അടുത്തമാസം എട്ടുവരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടി. പരാതികളൊന്നുമില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അന്വേഷണസംഘത്തിന്റെ ലാപ്ടോപ്പില്‍ സ്കൈപ്പ് ആപ്ലിക്കേഷന്‍ വഴിയാണ് താല്‍ക്കാലിക വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം ഒരുക്കിയത്. സുരക്ഷാകാരണങ്ങളാല്‍ ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി നടപടി.
Advertisement