തൃശൂരിലെ മരംമുറി കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ട ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ്. കസ്റ്റഡിയിലെടുത്ത യുവാവിനെ ശാരീരികമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
തൃശൂര്‍ ചേരുംകുഴി സ്വദേശിയായ ബൈജു കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടുപരിസരത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. വനഭൂമിയിലെ തേക്കുമരങ്ങള്‍ മുറിച്ചു മാറ്റിയ കേസില്‍ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനില്‍ ബൈജു കീഴടങ്ങിയിരുന്നു. പിന്നീട്, അറസ്റ്റ് രേഖപ്പെടുത്താന്‍ നടപടി തുടങ്ങിയപ്പോള്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മാനസികപീഢനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ശാരീരിക മര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിലും കണ്ടെത്തിയിട്ടില്ല. പക്ഷേ, കൂടുതല്‍ കേസുകളില്‍ പ്രതിയാക്കുമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയില്‍ ജീവനൊടുക്കിയെന്നാണ് നാട്ടുകാരുടെ പരാതി.
ബൈജുവിന്റെ മരണത്തില്‍ രണ്ടുതലത്തിലാണ് അന്വേഷണം. വനവംകുപ്പിലെ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും തൃശൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണവും. പ്രഥമദൃഷ്്ട്യാ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സംഭവത്തില്‍ വീഴ്ച പറ്റിയില്ലെന്ന നിഗമനം നാട്ടുകാര്‍ തള്ളി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫോറസ്റ്റ് സ്റ്റേഷന് വെള്ളിയാഴ്ച ഉപരോധിക്കും.