ഹോമിയോ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. അടിമാലി എസ്എൻ ഹോമിയോ ക്ലിനിക്ക് ഉടമ ഇരുട്ടുകാനം സ്വദേശി കെ.എസ്. റോയിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അടിമാലി ടൗണിന് സമീപം താമസിക്കുന്ന യുവതി സഹോദരിയുമൊത്താണ് എസ്.എന്‍ ഹോമിയോ ക്ലനിക്കില്‍ ചികില്‍സക്കെത്തിയത്.
നടുവേദനക്ക് ചികില്‍സ തേടിയതായിരുന്നു യുവതി. സഹോദരിയോടു പുറത്തു നില്ക്കാന് ആവശ്യപ്പെട്ട ശേഷം ഡോക്ടര്‍ യുവതിയെ ചികില്സാമുറിയിലേക്ക് കയറ്റി വാതിലടച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. കുതിറിയോടിയ യുവതി വീട്ടുകാരോട് പീഡനവിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അടിമാലി പൊലീസില്‍ പരാതി നല്‍കിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഡോക്ടറെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റുരേഖപ്പെടുത്തുകയായിരുന്നു. അടിമാലി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഡോക്ടറുടെ വിശദീകരണം.